26 April Friday

കോവിഡ്‌ ഉത്ഭവം: 
അമേരിക്കയെ 
വിശ്വസിക്കേണ്ടെന്ന് ഡബ്ല്യുഎച്ച്‌ഒ അംഗം

വെബ് ഡെസ്‌ക്‌Updated: Thursday Feb 11, 2021


വുഹാൻ
കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച്‌ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിടുന്ന വിവരങ്ങളെ അമിതമായി വിശ്വസിക്കേണ്ടെന്ന്‌ വുഹാൻ സന്ദർശിച്ച ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സമിതി അംഗം.

ബ്രിട്ടീഷ്‌ ജന്തുശാസ്ത്രജ്ഞനും പകർച്ചവ്യാധികൾ നിരീക്ഷിക്കുന്ന യുഎസ്‌ ആസ്ഥാനമായുള്ള ‘ഇക്കോ ഹെൽത്ത്‌ അലയൻസ്‌’ മേധാവിയുമായ പീറ്റർ ഡസാക്കാണ്‌ ട്വിറ്ററിൽ  അഭിപ്രായം പങ്കുവച്ചത്‌. അമേരിക്കയുടെ ഏത്‌ അന്വേഷണത്തെയും സഹായിക്കാമെന്നും കുറിപ്പിലുണ്ട്‌.

അതേസമയം, ചൈനയെപ്പോലെ തങ്ങളുടെ രാജ്യത്ത്‌ പഠനം നടത്താൻ അമേരിക്കയും ലോകാരോഗ്യ സംഘടനയ്‌ക്ക്‌ അനുവാദം നൽകണമെന്ന്‌ ചൈനീസ്‌ വിദേശമന്ത്രാലയ വക്താവ്‌ വാങ്‌ വെൻബിൻ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top