25 April Thursday

കോവിഡിന്റെ ഉല്‍പ്പത്തിപഠനം രാഷ്ട്രീയവൽക്കരിക്കരുത് : ലോകാരോഗ്യസംഘടന

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


ജനീവ
കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേണവും പഠനവും രാഷ്ട്രീയവൽക്കരിക്കരുതെന്ന് ലോകാരോഗ്യസംഘടന. രോഗം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധ്യമായ എല്ലാകാര്യങ്ങളും ചെയ്യേണ്ടതുണ്ട്, എന്നാല്‍, പഠനം ശാസ്ത്രീയവിവരങ്ങളുടെ അടിസ്ഥാനത്തിലാകണം. രോഗത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും- ലോകാരോഗ്യസംഘടനാ തലവന്‍  ടെദ്രോസ് അഥാനം ഗബ്രിയേസസ് പറഞ്ഞു. വൈറസ് വ്യാപനം സംഭവിച്ചതെങ്ങനെയെന്ന് മനസ്സിലാക്കുന്നത്, ഇനി അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
യുഎന്നിന്റെ ഭക്ഷ്യ കാര്‍ഷിക സംഘടനയും(എഫ്എഒ) മൃഗാരോഗ്യസംഘടനയും മറ്റ് ഏജന്‍സികളുമായി സഹകരിച്ച് ഇക്കാര്യത്തില്‍ പഠനം നടത്തിവരികയാണ്. അമേരിക്ക, ബ്രിട്ടൻ, ദക്ഷിണകൊറിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള രാജ്യാന്തരവിദഗ്ധരാണ് പഠനംനടത്തുന്നത്.

സെപ്തംബറിനുശേഷം ആദ്യമായി കഴിഞ്ഞയാഴ്ച ലോകത്തെ രോഗബാധിതരുടെ എണ്ണം താഴുന്നതായി റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പിലടക്കം രോഗവ്യാപനത്തില്‍ കുറവുണ്ടായത് ശുഭസൂചനയാണ്. എന്നാല്‍, അതീവ ജാഗ്രത തുടരണം. ഇപ്പോഴുണ്ടായ മേല്‍കൈ നഷ്ടപ്പെടാനിടയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top