26 April Friday

ചൈനയോട്‌ കോവിഡ്‌ വിവരങ്ങൾ തേടി ഡബ്ല്യുഎച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 4, 2023

ജനീവ> കോവിഡ്‌ വ്യാപനത്തിന്റെ സൂക്ഷ്‌മവിവരങ്ങൾ ചൈനയോട്‌ ആരാഞ്ഞ്‌ ലോകാരോഗ്യ സംഘടന. ആശുപത്രിയിലുള്ളവരുടെ എണ്ണം, മരണം, വാക്‌സിനേഷൻ വിവരങ്ങൾ, രോഗാണുവിന്റെ ജനിതക ശ്രേണീകരണ റിപ്പോർട്ട്‌ തുടങ്ങിയ വിവരങ്ങളാണ്‌ ആവശ്യപ്പെട്ടത്‌. കഴിഞ്ഞ മാസം കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ നൽകിയതിനു ശേഷമാണ്‌ ചൈനയിൽ കോവിഡ്‌ വ്യാപനം രൂക്ഷമായത്‌.

അതേസമയം, ചൈനയിൽനിന്നുള്ള യാത്രക്കാർക്ക്‌ നിയന്ത്രണം ഏർപ്പെടുത്താനുള്ള വിവിധ രാജ്യങ്ങളുടെ തീരുമാനത്തിൽ ചൈനീസ്‌ വിദേശമന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഉൾപ്പെടെ നിർബന്ധമാക്കുന്ന രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്‌ ചൈനയിലും സമാന മാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ്‌ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top