19 April Friday

ചൊവ്വയില്‍ വീണ്ടും വെള്ളം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


ലണ്ടന്‍
ചൊവ്വയുടെ ദക്ഷിണ ധ്രുവത്തില്‍ മഞ്ഞുപാളികള്‍ക്കു താഴെ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി. കേംബ്രിഡ്ജ്, ഷെഫീല്‍ഡ് സര്‍വകലാശാലകളില്‍നിന്നുള്ള ​ഗവേഷകരുടേതാണ് കണ്ടെത്തല്‍. മഞ്ഞുപാളിക്കടിയിലെ സൂക്ഷ്മ പാറ്റേണുകള്‍ തിരിച്ചറിയാന്‍ ഉപരിതലത്തില്‍ ലേസര്‍ അള്‍ട്ടിമീറ്റര്‍ ഉപയോ​ഗിച്ച് പരിശോധിച്ചു. പാറ്റേണുകൾ മഞ്ഞുപാളിക്കു താഴെയുള്ള വെള്ളം എങ്ങനെ ഉപരിതലത്തെ ബാധിക്കുമെന്ന കംപ്യൂട്ടര്‍ മോഡലുമായി പൊരുത്തപ്പെടുന്നതായിരുന്നു പരീക്ഷണം. നേരത്തേ കണ്ടെത്തിയ റഡാര്‍ അളവുകളുമായി യോജിക്കുന്നുമുണ്ട്. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയ വെള്ളത്തില്‍ ഉപ്പിന്റെ അംശമുണ്ടാകുമെന്നാണ് ​ഗവേഷകരുടെ അഭിപ്രായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top