18 December Thursday

ബ്രിട്ടനിൽ സന്ദർശക വിദ്യാർഥി വിസ ഫീസ്‌ വർധന ഒക്‌ടോബർ 4 മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023


ലണ്ടൻ
ബ്രിട്ടനിൽ വർധിപ്പിച്ച വിസ ഫീസ്‌ ഒക്‌ടോബർ നാലുമുതൽ പ്രാബല്യത്തിൽ വരും. ആറു മാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് 15 പൗണ്ടും (1,543 രൂപ) വിദ്യാർഥി വിസയ്ക്ക്  127 പൗണ്ടുമാണ്‌ (13,070 രൂപ) വർധിച്ചത്‌. ഇതോടെ സന്ദർശക വിസയുടെ ചെലവ് 11,835 രൂപയായും വിദ്യാർഥി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 50,428 രൂപയായും ഉയരും.  സന്ദർശന വിസ, വർക്ക്‌ വിസ എന്നിവയുടെ ചെലവിൽ 15 ശതമാനവും  മുൻഗണനാ വിസകൾ, പഠന വിസകൾ, സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവ  20 ശതമാനവും വർധിക്കുമെന്ന്‌ അധികൃതർ നേരത്തേ സൂചിപ്പിച്ചിരുന്നു. വിസ അപേക്ഷകർ നാഷണൽ ഹെൽത്ത് സർവീസിന് നൽകുന്ന ഫീസും ആരോഗ്യ സർചാർജും ഗണ്യമായി ഉയർത്തുമെന്ന് ജൂലൈയിൽ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top