19 April Friday

ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കണക്കിലെടുക്കില്ല; നിയന്ത്രണം കടുപ്പിച്ച്‌ യു.കെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

ന്യൂഡൽഹി > ഇന്ത്യയിൽ നിന്നും രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്ത്‌ വരുന്ന യാത്രക്കാരെയും വാക്‌സിൻ എടുത്തവരായി കണക്കാക്കില്ലെന്ന്‌ യുകെ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക്‌ 10 ദിവസം നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തി. വാക്‌സിൻ സ്വീകരിക്കാത്തവരുടെ കൂട്ടത്തിലാണ്‌ ഇവരേയും ഉൾപ്പെടുത്തുക.

ഇന്ത്യ കൂടാതെ യുഎഇ, തുർക്കി, ജോർദാൻ, തായ്‌ലൻഡ്, റഷ്യ എന്നിവിടങ്ങളിലും ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിലും രണ്ട്‌ ഡോസ്‌ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും ക്വാറന്റൈൻ നിർബന്ധമാണ്. യു.കെ തന്നെ വികസിപ്പിച്ച പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ നിർമ്മിക്കുന്ന കോവീഷീൽഡ്‌ വാക്‌സിനും അംഗീകരിക്കില്ല എന്ന നിലപാട്‌ വിചിത്രമാണെന്ന്‌ ദേശീയ നേതാക്കളടക്കം കുറ്റപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top