25 April Thursday

വാക്‌സിനിൽ നിന്ന്‌ രക്ഷപ്പെടാൻ കൃത്രിമക്കൈ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

മിലാൻ
കോവിഡ്‌ വാക്‌സിൻ എടുക്കുന്നതിൽനിന്ന്‌ രക്ഷപ്പെടാൻ കൃത്രിമക്കൈയുമായി എത്തിയ  ദന്തഡോക്ടർക്കെതിരെ കേസ്‌. ഇറ്റലിയിലെ ബിയല്ലയിലാണ്‌ സംഭവം. വാക്‌സിൻ എടുക്കുന്നത്‌ ഒഴിവാക്കാനുള്ള ശ്രമമാണെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു. തനിക്ക്‌ വാക്‌സിനെടുക്കാൻ താൽപ്പര്യമില്ലെന്ന്‌ അമ്പത്തേഴുകാരൻ സമ്മതിച്ചു. ഇയാൾക്കെതിരെ കേസെടുത്തു.

വാക്‌സിൻ വിമുഖതയെ തുടർന്ന്‌ ജോലിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ടയാളാണ്‌. ഇറ്റലിയിൽ പൊതുസ്ഥലങ്ങളിൽ തിങ്കൾമുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ്‌ നിർബന്ധമാണ്‌. വാക്‌സിനെടുക്കാതെ സർട്ടിഫിക്കറ്റ്‌ തരപ്പെടുത്താനായിരുന്നു ഡെന്റിസ്‌റ്റിന്റെ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top