12 July Saturday

സൈനികാഭ്യാസത്തിന്‌ തുടക്കമിട്ട്‌ തയ്‌വാനും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022


തായ്‌പെയ്‌
ചെെനയ്ക്ക്‌ പിന്നാലെ സൈനികാഭ്യാസം ആരംഭിച്ച്‌ തയ്‌വാനും. വെടിവയ്പ്‌ പരിശീലനം ഉൾപ്പെടെയാണ്‌ നടത്തുന്നത്‌. ചൈനീസ്‌ അധിനിവേശം മുന്നിൽക്കണ്ടുള്ള പരിശീലനമാണ്‌ തുടങ്ങിയതെന്ന്‌ തയ്‌വാൻ വിദേശ മന്ത്രി ജോസഫ്‌ വു പറഞ്ഞു. കൂടുതൽ രൂക്ഷമായ സാഹചര്യത്തിനായി തയ്യാറാകാൻ സൈന്യത്തിന്‌ നിർദേശം നൽകി. ചൈനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച്‌ അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിച്ചിരുന്നു. തുടർന്ന്‌ ചൈന തയ്‌വാനെ വളഞ്ഞ്‌ സംയുക്ത സൈനികാഭ്യാസം നടത്തുന്നത്‌. ഏഴുവരെയാണ്‌ പരിശീലനം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇപ്പോഴും തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top