09 June Friday

അമേരിക്കന്‍ സ്വാതന്ത്ര്യദിന പരേഡില്‍ 
വെടിവയ്പില്‍ ആറുമരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


ചിക്കാ​ഗോ
അമേരിക്കയുടെ 246–-ാം സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനിടെ നടന്ന വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ​ഗുരുതര പരിക്കേറ്റ 26 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റുണ്ടെന്നാണ് അനൗദ്യോ​ഗിക വിവരം. ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിന് നേരെ തിങ്കൾ പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് ​ഗ്രൗണ്ടിന് സമീപത്തെ കെട്ടിടത്തിന് മുകളിൽനിന്ന് അജ്ഞാതൻ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിലെയും പരേഡ് നിർത്തിവച്ചു. സ്ഥലത്ത് പൊലീസ് കർശന സുരക്ഷയൊരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top