വാഷിങ്‌ടൺ
ഒമ്പതിന് ആരംഭിക്കാനിരുന്ന ചരക്ക് റെയിൽ സമരം തടയാനുള്ള ബില്ലിന് യു എസ് കോൺഗ്രസിന്റെ അന്തിമ അംഗീകാരം. സമരം ഒഴിവാക്കാനുള്ള ബിൽ സെനറ്റ് 15നെതിരെ 80 വോട്ടിനു പാസാക്കി. പ്രതിനിധിസഭ ഇത് നേരത്തേതന്നെ അംഗീകരിച്ചിരുന്നു. സെപ്തംബറിൽ റെയിൽ കമ്പനികളുമായി നടന്ന ചർച്ചയിലെ ധാരണ അംഗീകരിക്കാൻ 12 തൊഴിലാളി സംഘടനകളെയും നിർബന്ധിതമാക്കുന്നതാണ് ബിൽ. അസുഖാവധി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് നാല് തൊഴിലാളി സംഘടനകൾ വ്യക്തമാക്കിയിരുന്നു.
തന്റെ മുന്നിൽ എത്തിയാൽ ഉടൻ ബില്ലിൽ ഒപ്പിടുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച പറഞ്ഞിരുന്നു. സേവന വേതനവ്യവസ്ഥകളിൽ മാറ്റവും ട്രേഡ് യൂണിയനുകളുടെ പ്രധാന ആവശ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..