26 April Friday

2022ൽ യുഎസ് പൊലീസ് 
വധിച്ചത് 1186 പേരെ ; പൊലീസുകാരുടെ കുറ്റകൃത്യം പത്തുവർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


വാഷിങ്‌ടൺ
അമേരിക്കയിൽ പൊലീസുകാരുടെ കുറ്റകൃത്യങ്ങൾ പത്തുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട്. 2022ൽ പൊലീസുകാർ വിവിധ സാഹചര്യങ്ങളിലായി 1186 പേരെ വധിച്ചതെന്ന്‌ മാപ്പിങ്‌ പൊലീസ്‌ വയലൻസ്‌ എന്ന വെബ്‌സൈറ്റ്‌ വെളിപ്പെടുത്തി.

കൊല്ലപ്പെട്ടവരിൽ 26 ശതമാനവും കറുത്തവംശജര്‍. 2017നുശേഷം ട്രാഫിക്‌ പരിശോധനകളിൽ മാത്രം യു എസ്‌ പൊലീസ്‌ അറുന്നൂറോളം പേരെയാണ്‌ കൊലപ്പെടുത്തിയത്‌.

കഴിഞ്ഞ വർഷം 66 പൊലീസുകാർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടതായും റിപ്പോർട്ട്‌ പറയുന്നു. ജനങ്ങൾക്കിടയിൽ തോക്കുപയോഗം വ്യാപകമായതും പൊലീസിന്റെ സ്വകാര്യവൽക്കരണവുമാണ് സേനയിലെ കുറ്റകൃത്യങ്ങൾകൂടാൻ കാരണമെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു.
ഫ്രാൻസിൽ എല്ലാ വർഷവും ശരാശരി 20 പേരാണ്‌ പൊലീസ്‌ നടപടിക്കിടെ കൊല്ലപ്പെടുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top