16 July Wednesday

യുഎസ്‌ സൈനിക വിമാനം തകർന്ന്‌ 
3 മരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2023


കാൻബെറ
ഓസ്‌ട്രേലിയയിൽ പരിശീലനത്തിനിടെ 23 സൈനികരുമായി പോയ അമേരിക്കൻ സൈനിക വിമാനം തകർന്ന്‌ മൂന്നുപേർ മരിച്ചു. 20 പേർക്ക്‌ പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്‌.

മെൽവിൽ ഐലൻഡിൽ ഞായർ രാവിലെ 9.30നായിരുന്നു അപകടം. ചൈനയ്ക്കെതിരായ നീക്കങ്ങളുടെ ഭാഗമായി യുഎസ്‌ മറൈൻ ഫോഴ്‌സിലെ 150 അംഗങ്ങളാണ്‌ ഓസ്‌ട്രേലിയയിലെ ഡാർവിനിലെ സൈനികത്താവളത്തിലുള്ളത്‌. കര, നാവിക, വ്യോമസേനകളുടെ സംയുക്ത പരിശീലനമാണ്‌ നടക്കുന്നത്‌. സെപ്തംബർ ഏഴുവരെയാണ്‌ പരിശീലനം നിശ്ചയിച്ചിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top