20 April Saturday

പ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻ 
പാർടിക്ക് ഭൂരിപക്ഷം ; ബൈഡന് ഇനി അ​ഗ്നിപരീക്ഷയുടെ നാളുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


വാഷിങ്‌ടൺ
അമേരിക്കൻ പ്രതിനിധിസഭയിൽ കേവലഭൂരിപക്ഷം ഉറപ്പിച്ച്‌ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർടി. 435 അംഗ സഭയിൽ 218 സീറ്റ്‌ ഉറപ്പിച്ചു. ഡെമോക്രാറ്റുകൾക്ക്‌ 211 സീറ്റ്. ആറിടത്തെ വോട്ടെണ്ണൽഫലം ഇനിയും പുറത്തുവരാനുണ്ട്.

ഭൂരിപക്ഷം ഉറപ്പായതോടെ റിപ്പബ്ലിക്കൻ അംഗങ്ങൾ കെവിൻ മക്കാർത്തിയെ സ്പീക്കർ സ്ഥാനാർഥിയായി നിശ്ചയിച്ചു. പ്രസിഡന്റ്‌ ജോ ബൈഡൻ മക്കാർത്തിയെ അഭിനന്ദിച്ച് രം​ഗത്തെത്തി. റിപ്പബ്ലിക്കന്മാരുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. എന്നാൽ, ഇനിയങ്ങോട്ട്‌ ബില്ലുകള്‍ പ്രതിനിധി സഭ കടത്തുക ബൈഡന് അ​ഗ്നിപരീക്ഷയാകും.അഫ്‌ഗാൻ അധിനിവേശം അവസാനിപ്പിച്ചതുൾപ്പെടെ ബൈഡന്റെ വിവിധ നയങ്ങൾ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്.

നാലുവർഷത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് പ്രതിനിധിസഭയിൽ ഭൂരിപക്ഷം ലഭിക്കുന്നത്‌. 2010ൽ നേടിയ ഭൂരിപക്ഷം എട്ടുവർഷം നിലനിർത്തി. 2018 പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ മുന്നിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top