17 September Wednesday

സെനറ്റ് കടന്ന് 
തോക്ക് നിയന്ത്രണ ബില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022


വാഷിങ്ടണ്‍
തോക്ക് ഉപയോ​ഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യുഎസ് സെനറ്റ്. 50 ഡെമോക്രാറ്റിക് സെനറ്റര്‍മാരുടെയും 15 റിപ്പബ്ലിക്കന്‍ അംഗ​ങ്ങളുടെയും പിന്തുണയോടെ ബില്‍ പാസായി. ജനപ്രതിനിധി സഭയിലും ബില്‍ പാസായാല്‍  പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. 

21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് തോക്ക് വാങ്ങാന്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് ബില്‍. വിദ്യാലയങ്ങളിലും മറ്റും കൂട്ടവെടിവയ്പ്പ് ഒഴിവാക്കാനുള്ള സുരക്ഷാപദ്ധതികളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ബില്ലിനെ എതിര്‍ത്ത് ദേശീയ റൈഫിള്‍ അസോസിയേഷനും യുഎസ് കോണ്‍​ഗ്രസിലെ ഇരുപാര്‍ടിയിലേയും നിരവധി അം​ഗങ്ങളും രം​ഗത്തെത്തി.ഇതിനുമുമ്പ് 1994ലാണ് തോക്കുനിയന്ത്രണ നിയമം അമേരിക്കയില്‍ പാസായത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top