28 March Thursday
സൈബർ 
ആക്രമണമാണോ 
നടന്നതെന്ന് തെളിവ് 
ലഭിച്ചിട്ടില്ലെന്ന് 
വൈറ്റ്‌ ഹൗസ്‌

സാങ്കേതിക തകരാര്‍ ; അമേരിക്കയില്‍ വിമാന സർവീസുകൾ നിലച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023


വാഷിങ്‌ടൺ
സാങ്കേതിക തകരാറുമൂലം അമേരിക്കയില്‍ വിമാന സർവീസുകൾ നിലച്ചു. അമേരിക്കയിൽ ആയിരത്തിനാനൂറോളം വിമാനം റദ്ദാക്കി. നാലായിരത്തിലധികം വിമാനം വൈകി.

യുഎസ് വ്യോമഗതാഗത ഏജൻസിയായ ഫെഡറൽ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന് (എഫ്എഎ) വിമാനങ്ങൾക്ക് നിര്‍ദേശങ്ങള്‍ കൈമാറാന്‍ സാധിക്കാതെ വന്നതാണ് വന്‍ പ്രതിസന്ധി സൃഷ്‌ടിച്ചത്‌. റണ്‍വേയിലെ തകരാറുകള്‍, പക്ഷികളുടെ സാന്നിധ്യം, കാലാവസ്ഥ മുന്നറിയിപ്പ് തുടങ്ങിയവ പൈലറ്റുമാർക്ക്‌ നൽകുന്ന നോട്ടീസ്‌ ടു എയർ മിഷൻസ്‌ (നോട്ടാം) സംവിധാനമാണ്‌ തകരാറിലായത്‌. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളിൽ വലിയ തിരക്കനുഭവപ്പെട്ടു.

സംഭവത്തിൽ പ്രസിഡന്റ്‌ ജോ ബൈഡൻ അന്വേഷണത്തിന്‌  ഉത്തരവിട്ടു. സൈബർ ആക്രമണമാണോ നടന്നത്‌ എന്നതുസംബന്ധിച്ച്‌ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന്‌ വൈറ്റ്‌ ഹൗസ്‌ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top