26 April Friday

യുഎസിന് ആശ്വാസം ; വായ്‌പാ പരിധി ഉയർത്താനുള്ള ബിൽ പാസാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


വാഷിങ്‌ടൺ
വായ്‌പാ പരിധി ഉയർത്താനുള്ള ഉഭയകക്ഷി ബിൽ അമേരിക്കന്‍ പ്രതിനിധിസഭ പാസാക്കി. ആഴ്‌ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്‌ ബിൽ പ്രതിനിധി സഭയിൽ അവതരിപ്പിച്ചത്‌. ബില്‍ ഇനി സെനറ്റിലെത്തും. സമ്പദ്‌വ്യവസ്ഥ നേരിടുന്ന തകർച്ച മറികടക്കാനാണ്‌ വായ്‌പാ പരിധി ഉയർത്തുന്നത്‌. 

യുഎസിലെ ജനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും സംബന്ധിച്ച്‌ ഇത്‌ ശുഭവാർത്തയാണെന്ന്‌ ജോ ബൈഡൻ പറഞ്ഞു. 99 പേജുള്ള ബിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള ചെലവുകൾ നിയന്ത്രിക്കുന്നു. 71 യാഥാസ്ഥിതിക റിപ്പബ്ലിക്കൻമാരുടെ എതിർപ്പിനെ നേരിട്ട്‌ 314 അംഗങ്ങളുടെ പിന്തുണയോടെയാണ്‌ ബിൽ പാസാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top