29 March Friday

ക്യൂബൻ ഉപരോധം അവസാനിപ്പിക്കണം ; ബില്ലുമായി യുഎസ്‌ സെനറ്റർ

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021


വാഷിങ്‌ടൺ
അമേരിക്ക ക്യൂബയ്‌ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന്‌ യുഎസ്‌ സെനറ്റിൽ ആവശ്യം.  ആറു പതിറ്റാണ്ടായി നിലനിൽക്കുന്ന സാമ്പത്തിക, വ്യാപാര ഉപരോധം അവസാനിപ്പിക്കാനായി യുഎസ്‌–- ക്യൂബ വാണിജ്യ കരാറിന്റെ ബില്ലും സെനറ്റ്‌ ഫിനാൻസ്‌  കമ്മിറ്റി ചെയർമാൻ റോൺ വൈഡൻ മുന്നോട്ടുവച്ചു.

ബിൽ പാസായാൽ യുഎസ്‌ ക്യൂബൻ ഉപരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ ഹെൽംസ്-ബർട്ടൺ നിയമം, ക്യൂബൻ ഡെമോക്രസി നിയമം എന്നിവയുൾപ്പെടെ അസാധുവാകും. ക്യൂബയുമായുള്ള വ്യാപാരം, നിക്ഷേപം, യാത്ര എന്നിവയെ ബാധിക്കുന്ന മറ്റു വ്യവസ്ഥകളും റദ്ദാകും.  സാധാരണ വ്യാപാരബന്ധം സ്ഥാപിക്കാനും കഴിയുമെന്നും വൈഡൻ പറഞ്ഞു.
കാലഹരണപ്പെട്ട ഈ ഒറ്റപ്പെടുത്തൽ നയം തുടരുന്നത് യുഎസ് നേതൃത്വത്തിന്റെ പരാജയമായിരിക്കും.

ഡോണൾഡ് ട്രംപ് അധികാരത്തിൽ ഇരിക്കുമ്പോൾ ക്യൂബയുമായുള്ള പിരിമുറുക്കം വർധിപ്പിച്ചു. ജോ ബൈഡന്റെ പുതിയ നയതന്ത്ര ഗതിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നും ഒറിഗോണിൽനിന്നുള്ള ഡെമോക്രാറ്റ്‌ പ്രതിനിധി പറഞ്ഞു.
യുഎസ്-–- ക്യൂബൻ ബന്ധം കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും മെച്ചപ്പെടുത്തുന്നതിന് യുഎസിലെ ജനങ്ങളോട് ധാർമികവും സാമ്പത്തികവുമായ ബാധ്യത യുഎസ് കോൺഗ്രസിന് ഉണ്ടെന്നും വൈഡൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top