10 June Saturday

അമേരിക്കയില്‍ വി​ദ്വേഷ കുറ്റകൃത്യം കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023


വാഷിങ്ടൺ > അമേരിക്കയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 12 ശതമാനം വര്‍ധനയെന്ന്‌ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റി​ഗേഷന്‍ (എഫ്ബിഐ). 2021ലെ റിപ്പോർട്ടാണ്‌ പുറത്തുവിട്ടത്‌. നൂറ്റാണ്ടിൽ ഒറ്റവർഷംകൊണ്ട്‌ ഉണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്‌.

വിദ്വേഷ ആക്രമണങ്ങളിൽ 64.5 ശതമാനവും വംശീയ വേർതിരിവുകൊണ്ടായിരുന്നു. 16 ശതമാനം ലൈം​ഗിക അഭിരുചിയുടെ പേരിലും ബാക്കി മതപരമായും അക്രമത്തിനിരയാകുന്നു. 18 മരണവുമുണ്ടായി. മതപരമായി ആക്രമിക്കപ്പെടുന്നവര്‍ കൂടുതലും ജൂതവിഭാഗക്കാരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top