19 April Friday

വാഷിങ്ടണിലെ ട്രംപ്‌ അനുയായികളുടെ അക്രമം; ഏറ്റുമുട്ടലിൽ നാലുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021

വാഷിങ്‌ടൺ > വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. മരണം നാലായി. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു.

സെനറ്റ് ചേമ്പറില്‍ അതിക്രമിച്ച കയറിയവര്‍ അധ്യക്ഷന്‍റെ വേദിയില്‍ കയറിപ്പറ്റി. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

അക്രമത്തില്‍ ട്രംപിനെതിരെ ലോക വ്യാപക പ്രതിഷേധം. ട്രംപിന്‍റെ ഫേസ്ബുക്, ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചു. അക്രമ സംഭവങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും രംഗത്ത് വന്നു. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ലെന്ന് മോദി പറഞ്ഞു.

പ്രതിഷേധമല്ല കലാപമാണ് നടക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു.

അതേസമയം ഇലക്ഷന്‍ തട്ടിപ്പ് സംബന്ധിച്ച പ്രസിഡന്‍റിന്‍റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും ട്രംപ് നിയമിച്ച ജഡ്ജിമാര്‍ പോലും കേസ് സ്വീകരിച്ചില്ലെന്നും മക്കോണല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരുന്നാല്‍ അത് അമേരിക്കന്‍ ജനാധിപത്യത്തിന് ദൂരവ്യാപമകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മക്കോണല്‍ കൂട്ടിച്ചേര്‍ത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top