14 September Sunday

കുടിയേറ്റശ്രമത്തിനിടെ മരണം : ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


ടൊറന്റോ
ക്യാനഡ–-യുഎസ് അതിര്‍ത്തിക്ക് സമീപം മഞ്ഞില്‍ പുതഞ്ഞ് മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ​ഗുജറാത്ത് ​​ഗാന്ധിന​ഗര്‍ സ്വദേശികളായ ജ​ഗദീഷ് ബല്‍ദേവ്ഭായ് പട്ടേല്‍ (39), ഭാര്യ വൈശാലിബെന്‍ ജഗദീഷ് കുമാര്‍ പട്ടേല്‍(37), മക്കളായ വിഹാംഗി(11), ധര്‍മിക്(3) എന്നിവരാണ് മരിച്ചത്.

ജനുവരി 19-നാണ് അതിര്‍ത്തിക്ക് സമീപം മോണിറ്റോബയില്‍ ഇവരെ മരിച്ചനിലയില്‍  കണ്ടെത്തിയത്. ജനുവരി 12നാണ് കുടുംബം ക്യാനഡയില്‍‌ എത്തിയത്. കുറേദിവസം ക്യാനഡയില്‍ ചുറ്റിത്തിരിയുകയായിരുന്ന ഇവരെ മനുഷ്യക്കടത്തുകാരാണ് അതിര്‍ത്തിക്ക് സമീപമെത്തിച്ചതെന്നാണ് കരുതുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന ഏഴ് പേര്‍ യുഎസ് അതിര്‍ത്തി കടക്കുകയും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top