ഡെട്രോയിറ്റ്> അമേരിക്കയിലെ വാഹനനിര്‍മാണമേഖലയുടെ പ്രവർത്തനം ഒന്നടങ്കം നിശ്ചലമാക്കിയ പ്രക്ഷോഭ തുടരുമെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും തൊഴിലാളികൾ. ജനറൽ മോട്ടോഴ്‌സ്, ഫോർഡ് മോട്ടോർ, ക്രിസ്‌ലർ മാതൃസ്ഥാപനമായ സ്റ്റെല്ലാന്റിസ് എന്നിവിടങ്ങളിലാണ് നിർമാണപ്രവർത്തനം നിലച്ചത്. ശനിയാഴ്ച ചർച്ച പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായി യുണൈറ്റഡ് ഓട്ടോ വർക്കേഴ്‌സ് അറിയിച്ചു.
വാഹനത്തൊഴിലാളികളും കാർ നിർമാതാക്കളും തമ്മിലുള്ള തൊഴിൽ തർക്കം പരിഹരിക്കാൻ സഹായിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ ടീമിലെ രണ്ട് അംഗങ്ങളെ മിഷിഗണിലെ ഡെട്രോയിറ്റിലേക്ക് അയക്കുമെന്ന് അറിയിച്ചു. 13,000 തൊഴിലാളികളാണ് പണിമുടക്കുന്നത്. വിലക്കയറ്റം രൂക്ഷമായതോടെ വേതന വർധന ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മൂന്ന് ഫാക്ടറിയിലെയും 1.46 ലക്ഷം തൊഴിലാളികളും പണിമുടക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..