19 March Tuesday

ഗര്‍ഭഛിദ്രം അവകാശമല്ലാതാക്കല്‍ ; യുഎസില്‍ രോഷം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


വാഷിങ്ടണ്‍
അമ്പതുവര്‍ഷം മുമ്പത്തെ വിധിയില്‍ പൊളിച്ചെഴുത്ത് നടത്തി ​ഗര്‍ഭഛിദ്രം  ഭരണഘടനാപരമായ അവകാശമല്ലാതാക്കിയുള്ള സുപ്രീംകോടതി വിധിക്കെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. വിധി പ്രസ്താവിച്ച ഒമ്പതം​ഗ ബെഞ്ചില്‍ ആറുപേര്‍ വിധിയെ അനുകൂലിക്കുകയും വനിതാ ജഡ്ജിമാരടക്കം മൂന്നു പേര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. 1973ലെ റോ വേഴ്സസ് വേഡ് എന്ന വിധി അസാധുവാക്കിയ വിധിയ്ക്കെതിരെ മനുഷ്യാവകാശ സംഘടനകളും വനിതാവകാശ പ്രക്ഷോഭകരും  തെരുവിലിറങ്ങി. അമേരിക്കയെ 150 വര്‍ഷം പിന്നോട്ടുനടത്തിച്ച വിധിയാണ്‌ ഇതെന്ന്, ശക്തമായ  വിയോജിപ്പ് രേഖപ്പെടുത്തി പ്രസി‍ഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. എന്നാൽ, ഇത് ദൈവത്തിന്റെ വിധിയാണെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇത് പിന്നോട്ടുള്ള ചുവടുവയ്പാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. സ്ത്രീക്ക് അവളുടെ ശരീരത്തില്‍ എന്തുചെയ്യാം ചെയ്യാതിരിക്കാം എന്നുപറയാന്‍ സര്‍ക്കാരിനും രാഷ്ട്രീയക്കാരനും പുരുഷനും അവകാശമില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.

യാത്രച്ചെലവ് വഹിക്കാന്‍ കമ്പനികള്‍
വിധിയെ തുടര്‍ന്ന് ​ഗര്‍ഭഛിദ്രത്തിന് തടസ്സം നേരിടുന്ന വനിതാ ജീവനക്കാര്‍ക്ക് സഹായവാ​ഗ്ദാനവുമായി അമേരിക്കന്‍ കമ്പനികള്‍ രം​ഗത്തെത്തി. ​ഗര്‍ഭഛിദ്രം നടത്താന്‍ അനുവാദമുള്ള സംസ്ഥാനത്ത് പോകാനും തിരിച്ചുവരാനുമുള്ള ചെലവ് വഹിക്കുമെന്നും ​ആരോ​ഗ്യസുരക്ഷാ പദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്നുമാണ്  ആമസോണ്‍, മെറ്റ, മൈക്രോസോഫ്ട്, ആപ്പിള്‍, വാള്‍ട്ഡിസ്നി, നെറ്റ്ഫ്ലിക്സ് തുടങ്ങിയവ കമ്പനികളുടെ പ്രഖ്യാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top