28 March Thursday

ഉപനന്യാസമെഴുതാനും നിർമിതബുദ്ധി; ഓസ്‌ട്രേലിയൻ സർവകലാശാല പരീക്ഷകൾ പരമ്പരാ​ഗത രീതിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

മെബൽബൺ> പരീക്ഷകളെഴുത്താൻ വിദ്യാർത്ഥികൾ നിർമിതബുദ്ധിയുടെ സഹായം തേടുന്നത് തുടർക്കഥയായതോടെ ഓസ്ട്രേലിയൻ സർവകലാശാലകൾ പരമ്പരാ​ഗത പരീക്ഷ ശൈലിയിലേക്ക് മാറുന്നു. രാജ്യത്തുടനീളമുള്ള പ്രധാന സർവകലാശാലകൾ പുതിയ നിയമങ്ങൾ പാസാക്കുകയും പല സർവകലാശാലകളും പേപ്പറും പേനയും ഉപയോ​ഗിച്ചുള്ള പരീക്ഷ രീതിയിലേക്ക് മാറാൻ തീരുമാനിച്ചെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തു.

ഏത് ചോദ്യങ്ങൾക്കു ഉത്തരം നൽകുന്ന ChatGPT പോലുള്ള നിർമ്മിത ബുദ്ധിയുടെ സഹായം വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികീലമായി ബാധിക്കുന്നെന്ന് കണ്ടാണ് നടപടി. 2023ൽ നടക്കാനിരിക്കുന്ന പരീക്ഷകൾ പേനയും പേപ്പറും ഉപയോ​ഗിച്ചുള്ള പരമ്പരാ​ഗത രീതിയിലേക്ക് മാറ്റുമെന്ന് രാജ്യത്തെ എട്ട് പ്രമുഖ സർവ്വകലാശാലകളുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മാത്യു ബ്രൗൺ പറഞ്ഞു. സർവ്വകലാശാലകൾ നിർമ്മിത ബുദ്ധിയുടെയുടെ വൈദഗ്ദ്ധ്യത്തെ മുൻകൂട്ടി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളുടെ പഠനത്തെ സഹായിക്കാൻ നിർമ്മിത ബുദ്ധിക്ക് കഴിയുമെന്ന് ഞങ്ങൾക്കറിയാം. ഭാവിയിൽ ജോലിസ്ഥലത്ത് ഉപയോ​ഗിക്കുന്ന ഉപകരണങ്ങളുടെ ഭാ​ഗമായി ഇവ മാറുകയും ചെയ്യും. അതിനാൽ നിർമ്മിത ബുദ്ധി നിയമപരമായി ഉപയോ​ഗിക്കണമെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും സർവകലാശാല വക്താവ് കൂട്ടിചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top