29 March Friday

ഇത്യോപ്യ: യുഎൻ മനുഷ്യാവകാശ സംഘടന പ്രത്യേക യോഗം ചേരും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 15, 2021


ജനീവ
ഇത്യോപ്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യുഎൻ മനുഷ്യാവകാശ സംഘടന വെള്ളിയാഴ്ച പ്രത്യേക യോഗം ചേരും. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ അന്താരാഷ്ട്ര കമീഷനെ രൂപീകരിക്കുന്നതും ചർച്ച ചെയ്യും. ഇതിന്‌ 47 അംഗ രാജ്യങ്ങളിൽ മൂന്നിലൊന്നിന്റെ പിന്തുണ ആവശ്യമാണ്‌. യൂറോപ്യൻ യൂണിയന്റെ അഭ്യർഥനപ്രകാരമാണ്‌ യോഗം ചേരുന്നത്‌. സംഘർഷം രൂക്ഷമായ ടിഗ്രേയിൽ 2020 നവംബറിനുശേഷം പതിനായിരക്കണക്കിനു പേരെ സൈന്യം കൊന്നുതള്ളിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top