20 April Saturday

താലിബാന്റേത്‌ മനുഷ്യത്വവിരുദ്ധ വിലക്കുകൾ: യുഎൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


ജനീവ
താലിബാൻ സ്‌ത്രീകൾക്കെതിരായി നടത്തുന്ന വിലക്കുകൾ മനുഷ്യത്വത്തിന്‌ നിരക്കാത്തതാണെന്ന്‌ അഫ്‌ഗാനിസ്ഥാനിലെ യുഎൻ മനുഷ്യാവകാശ പ്രതിനിധി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യത്തിന്മേലുള്ള താലിബാന്റെ പ്രാകൃത കടന്നുകയറ്റങ്ങൾ പരിഷ്‌കൃത സമൂഹത്തിന്‌ അംഗീകരിക്കാനാകാത്തതാണെന്ന്‌ യുഎൻ പ്രതിനിധി റിച്ചാർഡ്‌ ബെന്നറ്റ്‌ പറഞ്ഞു.

താലിബാൻ അധികാരത്തിലെത്തിയശേഷം സ്ത്രീകൾക്ക്  ജോലി നഷ്ടപ്പെട്ടു. സ്‌കൂളുകൾ അടച്ചു. പാർക്കുകൾ,  ജിംനേഷ്യം തുടങ്ങിയവയിൽ സ്ത്രീകളെ  വിലക്കി. സ്ത്രീകളുടെ  അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ അന്താരാഷ്‌ട്ര സമൂഹം താലിബാനോട്‌ ആവശ്യപ്പെടണമെന്ന്‌ യുഎൻ പ്രതിനിധി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top