25 April Thursday

റുഷ്‌ദിക്കുനേരെയുള്ള അക്രമം ഭയാനകം: യുഎന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

കുത്തേറ്റ സൽമാൻ റുഷ്ദിയെ ആശുപത്രിയിലേക്ക് മാറ്റുന്നു

ലണ്ടൻ> ഇന്ത്യൻ വംശജനായ ഇന്ത്യൻ ഇംഗ്ലീഷ്‌ എഴുത്തുകാരൻ സൽമാൻ റുഷ്‌ദിക്കെതിരായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്‌ട്രത്തലവൻമാരും കലാകാരൻമാരും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തിൽ പ്രതിഷേധവും രോഷവും അറിയിച്ചു.  റുഷ്‌ദിക്കെതിരായ ആക്രമണം ഭയാനകവും അപലപനീയവുമാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്‌ പറഞ്ഞു. 

അദ്ദേഹം ആരോഗ്യവാനായി മടങ്ങിയെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായും സംഭവത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ ചുമതലയുള്ള ബോറിസ്‌ ജോൺസൺ പറഞ്ഞു. റുഷ്‌ദിയുടെ പോരാട്ടം ലോകത്തെ എല്ലാ ജനങ്ങൾക്കുവേണ്ടിയുള്ളതാണെന്നും അദ്ദേഹത്തിന്‌ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോൺ വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യുഎസ്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജയിംസ്‌ സുള്ളിവനും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top