മോസ്കോ
യുഎൻ മനുഷ്യാവകാശ കൗൺസിലിലെ അംഗത്വം പുനഃസ്ഥാപിക്കാനുള്ള ശ്രമവുമായി റഷ്യ. ഉക്രയ്‌നിലേക്കുള്ള സൈനികനീക്കത്തെ തുടർന്ന് 2022 ഏപ്രിലിലാണ് റഷ്യയെ കൗൺസിലിൽനിന്ന് പുറത്താക്കിയത്. പുതിയ അംഗങ്ങള്‍ക്കായി ഒക്ടോബർ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അംഗത്വം തിരിച്ചുപിടിക്കാനാണ് ശ്രമം.
മറ്റ് അംഗങ്ങളുടെ പിന്തുണ തേടിയുള്ള അഭ്യർഥനകൾ റഷ്യ വിതരണം ചെയ്തുതുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. മധ്യ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന രണ്ട് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. അൽബേനിയ, ബൾഗേറിയ എന്നീ രാജ്യങ്ങളുമായാകും റഷ്യ മത്സരിക്കുക.പൊതുസഭയിലെ 193 അംഗങ്ങൾക്കാണ് വോട്ടവകാശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..