ലണ്ടന്‍
യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കന്‍ ഒരു ദിവസംമാത്രം ബാക്കിനില്‍ക്കെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിനെതിരെ ആഗോള പ്രതിഷേധം. ഞായറാഴ്ച സ്കോട്ട്‌ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ആരംഭിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ എത്തിക്കൊണ്ടിരിക്കെയാണ് പ്രതിഷേധം. യൂറോപ്പ്, അമേരിക്ക എന്നിവയടക്കം 25ൽപരം രാജ്യങ്ങളിലെ വിവിധ നഗരങ്ങളിൽ ധനസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ തടിച്ചുകൂടി. ബാർക്ലേയ്‌സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ലോയ്ഡ്‌സ് ഓഫ് ലണ്ടൻ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ ആസ്ഥാനങ്ങള്‍ക്കും ശാഖകൾക്കും സമീപം പ്രതിഷേധം നടന്നു.
ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ യുവ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യൂൺബര്ഗ് പങ്കെടുത്തു. ആഗോള സാമ്പത്തിക വ്യവസ്ഥ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ പണം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ലോകനേതാക്കള്‍ വാഗ്ദാനങ്ങള്‍ നല്‍കുകമാത്രം ചെയ്യാതെ അവ നടപ്പാക്കാന്‍ തയ്യാറാകണമെന്നും സമരക്കാര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..