15 December Monday

ബന്ദികളെ വിട്ടയക്കണം: ഗുട്ടെറസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

ഐക്യരാഷ്ട്ര കേന്ദ്രം> ബന്ദികളാക്കിയ ഇസ്രയേൽ‌ക്കാരെ എത്രയും വേഗം നിരുപാധികം വിട്ടയ്ക്കണമെന്ന്‌ ഹമാസിനോട്‌ ആവശ്യപ്പെട്ട്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. ഗാസയിലെ ജനങ്ങൾക്ക്‌ അവശ്യസേവനങ്ങൾ ഉടൻ എത്തിക്കണമെന്ന്‌ ഇസ്രയേലിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാസയിൽ ഭക്ഷണവും വെള്ളവും മരുന്നുമടക്കം അവശ്യവസ്തുക്കൾ ഏതാണ്ട്‌ തീർന്നിരിക്കുകയാണ്‌. ഈജിപ്തിലും ഇസ്രയേലിലും വെസ്റ്റ്‌ ബാങ്കിലുമായി യുഎൻ ഗോഡൗണുകളിലുള്ള അവശ്യവസ്തുക്കൾ ഇവിടേക്ക്‌ എത്തിക്കാൻ സൗകര്യം ഒരുക്കണം–- അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിൽ മാനവിക ഇടനാഴി തുറക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന്‌ വിവിധ യു എൻ ഏജൻസികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top