കീവ്
ഉക്രെയ്നിലെ തെക്കൻ ഖെർസൺ മേഖലയിൽ ഞായറാഴ്ച റഷ്യൻ ഷെല്ലാക്രമണത്തിൽ 23 ദിവസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം. ഡൈനിപ്പർ നദിയുടെ തീരത്തുള്ള ഷിറോക ബാൽക്ക ഗ്രാമത്തിലാണ് ആക്രമണം. ഭർത്താവും ഭാര്യയും മക്കളായ 12 വയസ്സുള്ള ആൺകുട്ടിയും 23 ദിവസം പ്രായമുള്ള പെൺകുട്ടിയും മറ്റൊരു താമസക്കാരനും കൊല്ലപ്പെട്ടു. അയൽഗ്രാമമായ സ്റ്റാനിസ്ലാവിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അതേസമയം, റഷ്യ ഞായറാഴ്ച പുലർച്ചെ ബെൽഗൊറോഡ് മേഖലയുടെ പ്രദേശത്ത് ഉക്രെയ്ൻ വിക്ഷേപിച്ച ആളില്ലാ വിമാനം നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം ക്രിമിയയിലും 20 ഡ്രോൺ ആക്രമണം റഷ്യ തടഞ്ഞിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..