23 April Tuesday

കീവിൽ 900 പേരുടെ 
മൃതദേഹമെന്ന് ഉക്രയ്‌ൻ

വെബ് ഡെസ്‌ക്‌Updated: Sunday Apr 17, 2022


കീവ്‌
കീവിൽ 900 സാധാരണ പൗരൻമാരുടെ മൃതദേഹം കണ്ടെത്തിയതായി ഉക്രയ്‌ൻ.  റഷ്യ സൈനിക നടപടി തുടങ്ങിയശേഷം മൂവായിരത്തോളം ഉക്രയ്‌ൻ സൈനികർ കൊല്ലപ്പെട്ടെന്നും പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്‌കി പറഞ്ഞു. 10,000 പേർക്ക്‌ പരിക്കേറ്റു. റഷ്യ സൈനിക നടപടി തുടങ്ങിയശേഷം 1982 സാധാരണപൗരൻമാർ കൊല്ലപ്പെട്ടതായി യുഎൻ കണക്ക്‌ പുറത്തുവന്നു. ഇതിനിടെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ ഉൾപ്പെടെ ബ്രിട്ടനിലെ 13 ഉന്നത ഉദ്യോഗസ്ഥരെ വിലക്കി റഷ്യ.

അന്താരാഷ്‌ട്ര തലത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള പ്രചാരണവും സാമ്പത്തികവ്യവസ്ഥ തകർക്കാനുള്ള നടപടികളും മുൻനിർത്തിയാണ്‌ വിലക്ക്‌. ഉപപ്രധാനമന്ത്രി, നിയമകാര്യ സെക്രട്ടറി ഡൊമിനിക്‌ റാബ്‌, വിദേശസെക്രട്ടറി ലിസ്‌ ട്രസ്‌ എന്നിവരും വിലക്കേർപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top