19 April Friday

ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ ഇന്നറിയാം

വെബ് ഡെസ്‌ക്‌Updated: Monday Sep 5, 2022

ലണ്ടൻ> ബ്രിട്ടീഷ്‌ പ്രധാനമന്ത്രി പദത്തിൽ ബോറിസ്‌ ജോൺസന്റെ പിൻഗാമി ആരെന്ന്‌ തിങ്കളാഴ്‌ച‌‌ വ്യക്തമാകും. പുതിയ പ്രധാനമന്ത്രിയെയും കൺസർവേറ്റീവ്‌ പാർടി നേതാവിനെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്‌ വെള്ളിയാഴ്‌ച അവസാനിച്ചു. തിങ്കൾ പ്രാദേശികസമയം 12.30ന്‌ (ഇന്ത്യൻ സമയം വൈകിട്ട്‌ അഞ്ച്‌) ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിക്കും.

മുൻ ധനമന്ത്രി ഋഷി സുനകുമായുള്ള പോരാട്ടത്തിൽ വിദേശ സെക്രട്ടറി ലിസ്‌ ട്രസിനാണ്‌ അഭിപ്രായ സർവേകൾ മുൻതൂക്കം പ്രഖ്യാപിച്ചിട്ടുള്ളത്‌. ട്രസ്‌ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങിയതായ വാർത്തകളും പുറത്തുവന്നു. തോറ്റാലും പുതിയ സർക്കാരിന്‌ പൂർണ പിന്തുണ നൽകുമെന്ന്‌ ഋഷി സുനക്‌ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എലിസബത്ത്‌ രാജ്ഞി നിലവിലുള്ള സ്കോട്ട്‌ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരിക്കും ചൊവ്വാഴ്‌ച പുതിയ പ്രധാനമന്ത്രിയുടെ നിയമന ചടങ്ങ്‌.

ചൊവ്വ രാവിലെതന്നെ രാജി സമർപ്പിക്കാൻ ബോറിസ്‌ ജോൺസൻ സ്കോട്ട്‌ലൻഡിലേക്ക്‌ പോകും. രാജി സ്വീകരിച്ചശേഷം തെരഞ്ഞെടുപ്പ്‌ വിജയിയെ പുതിയ സർക്കാർ രൂപീകരിക്കാർ രാജ്ഞി ക്ഷണിക്കും. രാജ്ഞിയായി 70 വർഷം പൂർത്തിയാക്കിയ എലിസബത്ത്‌ ഇതുവരെ 14 പ്രധാനമന്ത്രിമാരെ നിയമിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top