10 July Thursday

കോവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം; ക്വാറന്റൈൻ, പരിശോധന എന്നിവയിൽ ഇളവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 9, 2021

ന്യൂഡല്‍ഹി > ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന്‌ പിന്നാലെ കോവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം. നവംബർ 22ന് പുലർച്ചെ മുതൽ നാല്‌ മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. പിന്നീട്‌ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈൻ ഇല്ലാതെ ബ്രിട്ടനില്‍ പ്രവേശിക്കാം. യാത്രയ്‌ക്കു മുമ്പുള്ള പരിശോധനയിലും എട്ടാം ദിവസത്തെ പരിശോധനയിലും ഇളവ്‌ ലഭിക്കും.

നവംബര്‍ 22 മുതല്‍ കോവാക്‌സിന്‍ എടുത്തവർക്ക്‌ യുകെയില്‍ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ്‌ ചെയ്‌തു. കോവാക്‌സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്‌സിനുകൾക്കും യുകെയുടെ അംഗീകാരം ലഭിച്ചു.

 

----
പ്രധാന വാർത്തകൾ
-----
-----
 Top