25 April Thursday

അസാൻജെയെ യുഎസിന്‌ കൈമാറാമെന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Apr 21, 2022

ല‍‍ണ്ടൻ> വിക്കീലീക്‌സ്‌ സ്ഥാപകൻ ജൂലിയൻ അസാൻജെയെ അമേരിക്കയ്‌ക്ക്‌ വിട്ടുകൊടുക്കാൻ ഉത്തരവിട്ട്‌ ബ്രിട്ടനിലെ വെസ്റ്റ്‌മിൻസ്റ്റർ മജിസ്‌ട്രേറ്റ്‌ കോടതി. എന്നാൽ, വിട്ടുകൊടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്‌ ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറിയാണ്‌. അസാൻജെയ്‌ക്ക്‌ ഹൈക്കോടതിയിൽ അപ്പീൽ പോകാനാകും. ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്‌ അപ്പീൽ നൽകാൻ നാലാഴ്‌ച സമയമുണ്ട്‌. അപ്പീൽ പോകുമെന്ന്‌ അസാൻജെയുടെ അഭിഭാഷകർ അറിയിച്ചു.

അമേരിക്കയുടെ ഇറാഖ്, അഫ്​ഗാന്‍ അധിനിവേശത്തിന്റെ പിന്നാമ്പുറ കഥകള്‍ വിക്കിലീക്സ് പുറത്തുവിട്ടതിനാണ്‌ അസാൻജെ അന്വേഷണം നേരിടുന്നത്‌. ചാരവൃത്തിക്കും കംപ്യൂട്ടർ ദുരുപയോഗം ചെയ്തതിനും 17 കേസാണ്‌  ചുമത്തിയത്‌. കേസിൽ അദ്ദേഹത്തെ വിചാരണ ചെയ്യുകയാണ്‌ അമേരിക്കയുടെ ആവശ്യം. 2019 മുതൽ ജൂലിയൻ അസാൻജെ ജയിലിൽ ആണ്‌. കഴിഞ്ഞ മാസം ജയിലിൽവച്ച്‌ അദ്ദേഹം വിവാഹിതനായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top