27 April Saturday

ഒമിക്രോണ്‍: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു എ ഇ യാത്രാ വിലക്കേര്‍പ്പെടുത്തി

കെ എല്‍ ഗോപിUpdated: Sunday Nov 28, 2021

ദുബായ്> കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു എ ഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ഇസ്വാറ്റിനി, സിംബാബ്വെ, ബോട്‌സ്വാന, മൊസാംബിക് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കടക്കം വിലക്ക് ബാധകമാണ്. 14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് വരാനാവില്ല. തിങ്കളാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നത്.

എന്നാല്‍ യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല. ഈ വിഭാഗത്തില്‍ പെടുന്നവര്‍  മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടത്. 48 മണിക്കൂറിനിടയിലെ പി സി ആര്‍ നെഗറ്റീവ് ഫലം,  പുറപ്പെടുന്നതിന് ആറുമണിക്കൂര്‍ മുമ്പുള്ള റാപ്പിഡ് ടെസ്റ്റ് ഫലം, യുഎഇ എയര്‍പോര്‍ട്ടില്‍ വെച്ചുള്ള പിസിആര്‍ ടെസ്റ്റ് എന്നിവ പൂര്‍ത്തിയാക്കിയാലേ രാജ്യത്ത് കടക്കാനാകൂ. ഇങ്ങനെയുള്ള യാത്രക്കാര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്.

 ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്ര വിലക്കിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എയര്‍ലൈനുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍  ഒമിക്രോണ്‍ വകഭേദങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന  സാഹചര്യത്തില്‍  കടുത്ത നിയന്ത്രണങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഇറ്റലി, ജര്‍മനി, യു. കെ. എന്നിവിടങ്ങളിലും  ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top