ദുബായ്> യുഎഇയിൽ ആദ്യ മങ്കിപോക്‌സ് (വാനര വസൂരി) സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രായലത്തെ ഉദ്ധരിച്ചുകൊണ്ട് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ആഫ്രിക്കയിൽ നിന്ന് എത്തിയ 29 വയസ്സുള്ള യുവതിയിലാണ് രോഗം കണ്ടെത്തിയത്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.
ജനങ്ങൾ സുരക്ഷ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യ വകുപ്പ് അതിന്റെ കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരോടും രോഗവ്യാപനം തടയുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കാനും സുരക്ഷാക്രമീകരണങ്ങൾ ശക്തമായി പാലിക്കാനും  നിർദ്ദേശം നൽകി.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..