25 April Thursday

യുഎഇ, ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 1, 2022

ജറുസലേം> യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ട്‌ ഇസ്രയേൽ. ഈ വർഷം 200 കോടി ഡോളറിന്റെ (ഏകദേശം 15,538.70 കോടി രൂപ) വ്യാപാരം നടത്താമെന്നാണ്‌ ധാരണ. അഞ്ചുവർഷത്തിനുള്ളിൽ ഇത്‌ 500 കോടി ഡോളറാക്കി ഉയർത്തും.

ആദ്യമായാണ്‌ ഇസ്രയേൽ അറബ്‌ രാഷ്ട്രവുമായി ഇത്തരത്തിൽ കരാറിൽ ഏർപ്പെടുന്നത്‌. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ 2020ൽ അമേരിക്കന്‍ മധ്യസ്ഥതയില്‍ എത്തിച്ചേര്‍ന്ന ധാരണയുടെ തുടർച്ചയായാണ്‌ നടപടി. വ്യാപാരബന്ധം മെച്ചപ്പെടുത്താനും കൂടുതൽ തൊഴിൽ സൃഷ്ടിക്കാനും പുതിയ കരാർ വഴിയൊരുക്കുമെന്ന്‌ ഇസ്രയേലിലെ യുഎഇ അംബാസഡർ മൊഹമ്മദലി ഖാജ ട്വീറ്റ്‌ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top