24 April Wednesday

അയർലണ്ടിൽ രണ്ട് മലയാളി വിദ്യാർഥികൾ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2022

ലണ്ടർഡെറി > അയർലണ്ടിലെ ലണ്ടൻഡെറി കൗണ്ടിയിൽ രണ്ട് മലയാളി വിദ്യാർഥികൾ തടാകത്തിൽ  മുങ്ങിമരിച്ചു. ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍ മുങ്ങി മരിച്ചത്. സെബാസ്റ്റ്യന്‍ ജോസഫ്‌ - വിജി ദമ്പതികളുടെ മകനാണ്‌ ജോസഫ്‌. സമീക്ഷ ലണ്ടൻ ഡെറി ഭാരവാഹിയും എഐസി അംഗവുമായ ജോഷി സൈമന്റെ മകനാണ്‌ റുവാൻ ജോ സൈമൺ.

കൊളംബസ് കോളജിലെ വിദ്യാര്‍ഥികളാണ് പതിനാറു വയസുള്ള ഇരുവരും. പ്രാദേശിക സമയം വൈകിട്ട് ആറരയോടു കൂടിയായിരുന്നു സംഭവം ഉണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തിലിറങ്ങിയ കുട്ടികള്‍  മുങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇതില്‍ ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കണ്ണൂർ പയ്യന്നൂര്‍, എരുമേലി സ്വദേശികളാണ് മരിച്ചത്. ഇവരുടെ അമ്മമാർ അയർലണ്ടിൽ  നഴ്‌സായി ജോലിചെയ്യുകയാണ്. ഒരു കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ സെെക്കിൾ റൈഡിന് പോയതായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top