07 December Thursday

എളുപ്പവഴി നിർമിക്കാൻ ചൈന വൻമതിലിന്റെ ഒരു ഭാഗം തകർത്തു; രണ്ടു പേർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 5, 2023

ബീജിങ്‌> ചൈനയിലെ വൻമതിലിന്റെ ഒരു ഭാഗം തകർത്ത്‌ നിർമാണത്തൊഴിലാളികൾ. സെൻട്രൽ ഷാങ്‌സി പ്രവിശ്യയിലാണ്‌ സംഭവം. നിർമാണസ്ഥലത്തേക്ക്‌ പോകാൻ എളുപ്പവഴി നിർമിക്കാനാണ്‌ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് തകർത്തത്‌.

സംഭവത്തിൽ മുപ്പത്തെട്ടുകാരനെയും അമ്പത്തഞ്ചുകാരിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്‌. സംഭവസ്ഥലത്തിനു സമീപമാണ്‌ ഇവർ ജോലി ചെയ്‌തിരുന്നത്‌. അവരുടെ എക്‌സ്‌കവേറ്റർ കടന്നുപോകത്തക്കവിധം വൻമതിലിന്റെ ഭാഗത്ത്‌ വിടവുണ്ടാക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top