20 April Saturday

ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ; 200 പേരുടെ പണി പോയി

വെബ് ഡെസ്‌ക്‌Updated: Monday Feb 27, 2023

കലിഫോർണിയ > ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിൽനി‌ന്ന്‌ 200 ജീവനക്കാരെക്കൂടി പിരിച്ചുവിട്ടു. ജീവനക്കാർക്ക്‌ ലഭിച്ച ഇ മെയിലിലൂടെയാണ്‌ പിരിച്ചുവിട്ടതായി മനസ്സിലാക്കിയതെന്ന്‌ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തു. ആകെ അവശേഷിക്കുന്ന ജീവനക്കാരിൽ 10 ശതമാനംപേരെയാണ്‌ പിരിച്ചുവിട്ടത്‌.

കമ്പനിയില്‍ 2300 ഓളം ജീവനക്കാരുണ്ടെന്നാണ് ഇലോണ്‍ മസ്‌ക് കഴിഞ്ഞ മാസം വ്യക്തമാക്കിയ കണക്ക്. കഴിഞ്ഞ നവംബറില്‍ 3700 പേരെ ചിലവ് ചുരുക്കല്‍ എന്ന പേരില്‍ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇന്റേണൽ മെസേജിങ്‌ സേവനം ഓഫ്‌ലൈനായി എടുത്തതിന് ശേഷം ജീവനക്കാരെ പരസ്‌പരം ആശയവിനിമയം നടത്തുന്നതിനോ കമ്പനി ഡാറ്റ നോക്കുന്നതിനോ ട്വിറ്റർ തടഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top