19 April Friday

എര്‍ദോ​ഗന്റെ 
വിധിയെഴുതാന്‍ തുര്‍ക്കിയ ജനത ; അഭിപ്രായ സര്‍വേയില്‍ പിന്നില്‍

വെബ് ഡെസ്‌ക്‌Updated: Saturday May 13, 2023

അങ്കാറ>തുര്‍ക്കിയയില്‍ ഞായറാഴ്ച പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ, രണ്ടുപതിറ്റാണ്ടായി അധികാരത്തിലുള്ള പ്രസിഡന്റ്‌ റെസിപ്‌ തയ്യിപ്‌ എർദോ​ഗന്‍ അഭിപ്രായ സര്‍വേയില്‍ പിന്നില്‍. ആറ് പ്രതിപക്ഷപാര്‍ടികളുടെ സംയുക്ത സ്ഥാനാര്‍ഥി കെമാൽ കിലിച്‌ദാറോലുവിനാണ് ആദ്യവട്ട തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. ഫെബ്രുവരിയിലെ വിനാശകരമായ ഭൂകമ്പത്തിനു പിന്നാലെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ വീണ രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യവട്ട തെരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ട്‌ ലഭിച്ചില്ലെങ്കിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവര്‍ തമ്മില്‍ 28ന് രണ്ടാംവട്ട തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടും. അഞ്ച് തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രിയായും പ്രസിഡന്റായും  രണ്ടു പതിറ്റാണ്ടായി അധികാരത്തിലുള്ള അറുപത്തൊമ്പതുകാരനായ എര്‍ദോ​ഗന്‍ മൂന്നാംവട്ടമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജനവിധി തേടുന്നത്. എന്നാല്‍, എര്‍ദോ​ഗന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് സര്‍വേഫലങ്ങള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top