06 July Sunday

തുർക്കിയ 
രണ്ടാംവട്ട 
തെരഞ്ഞെടുപ്പ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023


അങ്കാറ
തുർക്കിയ രണ്ടാംവട്ട പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഞായറാഴ്‌ച നടക്കും. പ്രസിഡന്റാകാൻ ആവശ്യമായ 50 ശതമാനം വോട്ട് നേടാൻ ആർക്കും കഴിയാത്തതിനാലാണ്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഒന്നാംവട്ട തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട്‌ സ്ഥാനക്കാർ തമ്മിലാണ്‌ മത്സരം.

മെയ്‌ 14ന്‌ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടുപതിറ്റാണ്ടായി അധികാരത്തിലുള്ള പ്രസിഡന്റ്‌ റെസിപ് തയ്യിപ്‌ എർദോഗന്‌ 49.50 ശതമാനം വോട്ടേ നേടാനായുള്ളൂ. ആറു പ്രതിപക്ഷ പാർടിയുടെ സംയുക്ത സ്ഥാനാർഥി കെമാൽ കിലിച്‌ദാറോലുവ്‌ 44.8 ശതമാനം വോട്ട്‌ നേടിയിരുന്നു.

മറ്റൊരു സ്ഥാനാർഥി സിനാൻ ഒഗാന്‌ 5.17 ശതമാനവും വോട്ട്‌ ലഭിച്ചിരുന്നു. ഞായറാഴ്‌ചത്തെ പോരാട്ടത്തിൽ ആദ്യ തെരഞ്ഞെടുപ്പിൽ സിനാൻ ഒഗാനെ പിന്തുണച്ചവരുടെ നിലപാട്‌ നിർണായകമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top