20 April Saturday

തുർക്കിയ രണ്ടാംവട്ട വോട്ടെടുപ്പിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023


അങ്കാറ
തുർക്കിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ആർക്കും അമ്പതു ശതമാനത്തിലേറെ വോട്ട് നേടാനായില്ല.. രണ്ടുപതിറ്റാണ്ടായി അധികാരത്തിലുള്ള പ്രസിഡന്റ്‌ റെസിപ് തയ്യിപ്‌ എർദോഗൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ നേട്ടമുണ്ടാക്കിയെങ്കിലും അമ്പത്‌ ശതമാനത്തിലേക്കെത്താൻ കഴിഞ്ഞില്ല. ആറു പ്രതിപക്ഷ പാർടിയുടെ സംയുക്ത സ്ഥാനാർഥി കെമാൽ കിലിച്‌ദാറോലുവ്‌ എർദോഗനേക്കാൾ അഞ്ചുശതമാനം കുറവ്‌ വോട്ടാണ്‌ നേടിയത്‌. 99.87 ശതമാനം വോട്ടെണ്ണിയപ്പോള്‍ എർദോഗന്‌ 49.50 ശതമാനവും കിലിച്‌ദാറോലുവിന്‌ 44.89 ശതമാനവും സിനാൻ ഒഗാൻ 5.17 ശതമാനവും വോട്ട്‌ നേടി.  ആദ്യഘട്ടത്തിൽ ആരും അമ്പത്‌ ശതമാനം വോട്ട്‌ നേടാത്തതിനാല്‍ ഒന്നും രണ്ടും സ്ഥാനക്കാരായ എർദോഗനും കിലിച്‌ദാറോലുവും തമ്മിൽ 28ന്‌ രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടും.

അതേസമയം, പാർലമെന്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എർദോഗന്റെ പാർടി മികച്ച ഭൂരിപക്ഷം നേടിയിട്ടുണ്ട്‌. രണ്ടാം ഘട്ടത്തിൽ തങ്ങൾ തീർച്ചയായും വിജയിക്കുമെന്നും ജനാധിപത്യം കൊണ്ടുവരുമെന്നും കിലിച്‌ദാറോലുവ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top