17 December Wednesday

അഞ്ചാംനാൾ അത്ഭുതമായി ; രണ്ടുമാസമായ കുഞ്ഞ് ജീവിതത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Feb 13, 2023


ഇസ്‌താംബുൾ
ഭൂകമ്പം നടന്ന്‌ അഞ്ചാംനാള്‍ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽനിന്ന് രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് രണ്ട്‌ മാസം പ്രായമായ കുഞ്ഞിനെ. തുർക്കിയിലെ ഹതായില്‍നിന്നാണ് അത്ഭുതകരമായ അതിജീവനകാഴ്ച. കാര്യമായ പരിക്കുകൾകൂടാതെ രക്ഷിക്കാനായ കുഞ്ഞിനെ ആശുപത്രിയിലേക്ക്‌ മാറ്റി. കോണ്‍ക്രീറ്റ് കൂമ്പാരത്തില്‍ 128- മണിക്കൂര്‍  കൊടുംതണുപ്പിൽ ഭക്ഷണമോ വെള്ളമോ കിട്ടാതെ കഴിഞ്ഞ കുഞ്ഞ് ഇപ്പോള്‍ സുഖംപ്രാപിച്ചുവരുന്നു.

ഹതായില്‍ നിന്ന് ശനിയാഴ്ച ഏഴുമാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചിരുന്നു. ഭൂകമ്പത്തിന്റെ ഏഴാംദിനാരംഭത്തില്‍ ഹതായില്‍ നിന്ന് 12 വയസ്സുകാരിയെ രക്ഷിക്കാനായതാണ് ഏറ്റവും ഒടുവില്‍വരുന്ന അതിജീവന വാര്‍ത്ത. ക്ലൗഡി എന്ന പെണ്‍കുട്ടിയെയാണ് 147---–ാം മണിക്കൂറില്‍ രക്ഷിച്ചത്. തെക്കന്‍ തുര്‍ക്കിയില്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് തൊട്ടടുത്തുള്ള ​ഗാസിയാന്റപില്‍ നിന്ന് ഞയറാഴ്ച 13 വയസ്സുകാരിയെയും രക്ഷിക്കാനായി.
കഴിഞ്ഞ ആറിനുണ്ടായ ഭൂകമ്പത്തിൽ മരണം മുപ്പത്തിമൂവായിരം കടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top