03 December Sunday

ട്രംപിന്റെ സന്ദേശങ്ങൾ കൈമാറി എക്‌സ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

വാഷിങ്‌ടൺ> തെരഞ്ഞെടുപ്പ്‌ അട്ടിമറി കേസിൽ വിചാരണ ചെയ്യുന്ന പ്രത്യേക അഭിഭാഷകന്‌ ഡോണൾഡ്‌ ട്രംപിന്റെ 32 സ്വകാര്യ സന്ദേശം കൈമാറി എക്‌സ്‌ (മുമ്പ്‌ ട്വിറ്റർ). കേസിൽ എക്‌സിന്‌ വാറന്റ്‌ ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ അട്ടിമറിയുമായി ബന്ധപ്പെട്ട്‌ ട്രംപിന്റെ സന്ദേശങ്ങളെപ്പറ്റി കുറച്ചു വിവരങ്ങൾ ലഭിച്ചതായി ആഗസ്‌തിൽ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.   വാറന്റ്‌ പാലിക്കാനുള്ള സമയപരിധി കഴിഞ്ഞതിന്‌ 3,50,000 ഡോളർ (2,87,99,031 രൂപ) പിഴ ചുമത്തിയ വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ട്വിറ്റർ  സന്ദേശങ്ങൾ വെളിപ്പെടുത്താന്‍ സന്നദ്ധമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top