24 April Wednesday

തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം:
ട്രംപ് കുരുക്കില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2022


ന്യൂയോര്‍ക്ക്
2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഈ മാസം നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയില്‍ ട്രംപിനെതിരെ നടപടിയെടുക്കണോ വേണ്ടയോ എന്നതില്‍ ഫല്‍ട്ടണ്‍ കൗണ്ടി ജില്ലാ അറ്റോണി ഫാനി വില്ലീസ്  മുപ്പതിനകം തീരുമാനമെടുത്തേക്കും.

ജോ ബൈഡന്റെ വിജയം ഉറപ്പായ സാഹചര്യത്തില്‍ ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥനുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഭാ​ഗമായാണ് അന്വേഷണം. 11,780 വോട്ടുകള്‍ ലഭിച്ചാല്‍ മതിയെന്നും ജോര്‍ജിയയില്‍ താനാണ് ജയിച്ചതെന്നുമാണ്‌ ഉദ്യോ​ഗസ്ഥനോട് ട്രംപ് പറയുന്നത്.

അതേസമയം ഫലംവന്നതോടെ ട്രംപിന്റെ ആഹ്വാന പ്രകാരം യുഎസ് ക്യാപ്പിറ്റോളില്‍ നടന്ന കലാപം അന്വേഷിക്കുന്ന കോണ്‍​ഗ്രസ് കമ്മിറ്റി മൊഴിയെടുക്കല്‍ ആരംഭിച്ചു. ട്രംപിന്റെ മകളും ഉപദേശകയുമായിരുന്ന ഇവാന്‍കയും ട്രംപ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതായി മൊഴി നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top