25 April Thursday

ട്രംപിന്റെ ഇംപീച്ച്മെന്റ് 
നടപടികൾക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 10, 2021


വാഷിങ്‌ടൺ
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കം. അമേരിക്കയെ ലോകത്തിനു മുന്നിൽ നാണംകെടുത്തിയ ക്യാപിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. ഇതിൽ ട്രംപിനെ ശിക്ഷിക്കണമോയെന്ന് സെനറ്റ് തീരുമാനിക്കും. ഏറ്റവും ഗുരുതരമായ ഭരണഘടനാ കുറ്റകൃത്യമെന്നാണ് ട്രംപിന്റെ നടപടികളെ പ്രോസിക്യൂഷൻ വിശേഷിപ്പിക്കുന്നത്.

ട്രംപിന്റെ നടപടികളെ പിന്തുണയ്ക്കാൻ റിപ്പബ്ലിക്കൻ സെനറ്റർമാരിൽ പലരും തയ്യാറല്ല. എന്നാൽ, അധികാരം ഒഴിഞ്ഞശേഷവും ശിക്ഷിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഇവരുടേത്. അതേസമയം, ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പാസാക്കി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിൽനിന്നു തടയാനാണ് ഡെമോക്രാറ്റുകളുടെ നീക്കം. അതിനൊപ്പം മുൻ പ്രസിഡന്റ് എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. അമേരിക്കയുടെ ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റാണ് ട്രംപ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top