19 April Friday

ഇംപീച്ച്‌മെന്റ്‌ : ക്യാപിറ്റോൾ കലാപം 
ട്രംപ്‌ പറഞ്ഞതനുസരിച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021


വാഷിങ്‌ടൺ
അമേരിക്കയെ ലോകത്തിനു മുന്നിൽ നാണംകെടുത്തിയ ക്യാപിറ്റോൾ ആക്രമണത്തിൽ കലാപകാരികൾ പ്രവർത്തിച്ചത്‌ ഡോണൾഡ്‌ ട്രംപിന്റെ ഉത്തരവനുസരിച്ചെന്ന്‌ സെനറ്റ്‌ വിചാരണയിൽ പ്രോസിക്യൂഷൻ. ആക്രമണം നടന്ന ജനുവരി ആറിന്‌ റാലിയിലും ആഴ്‌ചകൾക്ക്‌ മുമ്പുള്ളവയിലും ട്രംപ്‌  അനുയായികളോട്‌‌ കലാപത്തിന്‌ ആഹ്വാനം നൽകിയിരുന്നു.

തങ്ങളെ ഇങ്ങോട്ട്‌ ക്ഷണിച്ചതാണ്‌, ട്രംപ്‌ അയച്ചതാണ്‌, ഈ സംഭവങ്ങളിൽ ട്രംപ്‌ സന്തോഷവാനാണ്‌ തുടങ്ങിയ സന്ദേശങ്ങളടങ്ങിയ വീഡിയോ അക്രമികൾ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം ട്രംപിന്റെ ഉത്തരവനുസരിച്ച്‌ നടന്നതാണെന്നാണ്‌ വിശ്വസിക്കുന്നതെന്ന്‌ സെനറ്റ്‌ അംഗം ഡയാന ഡിഗെറ്റ്‌ പറഞ്ഞു. ട്രംപിന്റെ മോ  ശം പെരുമാറ്റത്തിന്‌ "പുതിയതും മോശമായതുമായ ഒരു മാനദണ്ഡം’ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ രണ്ടാം തവണയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കരുതെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാരോട് അഭ്യർഥിച്ചാണ്‌ ഡെമോക്രാറ്റുകൾ പ്രോസിക്യൂഷൻ പ്രാരംഭവാദം അവസാനിപ്പിച്ചത്‌. അതേസമയം ട്രംപ്‌ പറഞ്ഞതെല്ലാം ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെ സംരക്ഷിക്കപ്പെടുന്നതാണെന്ന്‌ ട്രംപിന്റെ അഭിഭാഷകർ വാദമുയർത്തും.

ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന്‌ ജീവൻ രക്ഷിക്കാൻ സുരക്ഷിത സ്ഥലം തേടി ഓടുന്ന യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങളുടെ വീഡിയോ ഇംപീച്ച്‌മെന്റ്‌ വിചാരണയുടെ ഭാഗമായി കാണിച്ചു. സംഭവങ്ങളുടെ ഗ്രാഫിക്‌സ്‌ കൂടി ചേർത്താണ്‌ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top