29 March Friday

ട്രംപിന്റെ എച്ച്‌1ബി വിസ നിയന്ത്രണങ്ങൾ കോടതി റദ്ദാക്കി‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


വാഷിങ്‌ടൺ
എച്ച്‌1ബി വിസയ്‌ക്ക്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഏർപ്പെടുത്തിയ  നിയന്ത്രണങ്ങൾ തടഞ്ഞ്‌ യുഎസ്‌ കോടതി. കുടിയേറ്റ നിരോധന നയത്തിന്‌ തുടർച്ചയെന്നോണം അമേരിക്കൻ കമ്പനികൾക്ക്‌ വിദേശത്തുനിന്ന്‌ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിൽ നിയന്ത്രണം വരുത്തിയ രണ്ട്‌ തീരുമാനമാണ്‌ തടഞ്ഞത്‌.

എച്ച്‌1ബി വിസയുള്ളവർക്ക്‌ കൂടുതൽ വേതനം നൽകണമെന്നും വിസ ലഭിക്കാൻ പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണമെന്നുമായിരുന്നു നിയന്ത്രണങ്ങൾ. ഇതിലൂടെ വിദേശ പൗരന്മാർക്ക്‌ ജോലി ലഭിക്കുന്നത്‌ കുറയുമെന്നും കൂടുതൽ അമേരിക്കാർക്ക്‌ അവസരം ലഭിക്കുമെന്നും ട്രംപ്‌ പ്രഖ്യാപിച്ചു.

ഡിസംബർ ഏഴിന്‌ നിലവിൽവരുമായിരുന്ന തീരുമാനങ്ങളാണ്‌ കോടതി റദ്ദാക്കിയത്‌. യുഎസ്‌ ചേംബർ ഓഫ്‌ കോമേഴ്‌സ്‌, സ്റ്റാൻഫഡ്‌ സർവകലാശാല, ഗൂഗിൾ, ഫെയ്‌സ്‌ബുക്ക്‌ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ്‌ കോടതിയെ സമീപിച്ചത്‌. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിൽ അന്വേഷകർക്കും സംരംഭകർക്കും ഏറെ ആശ്വാസമേകുന്നതാണ്‌ വിധി. നിലവിൽ ഈ വിസയുള്ള ആറുലക്ഷം പേരിൽ ഭൂരിഭാഗവും ഇന്ത്യാക്കാരും ചൈനക്കാരുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top