12 July Saturday

ക്യാപിറ്റോൾ ആക്രമണസമയത്ത്‌ പാർടി നടത്തി ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2021


വാഷിങ്‌ടൺ
ക്യാപിറ്റോൾ കെട്ടിടം ആക്രമിക്കാൻ ട്രംപ്‌ അനുകൂലികൾ നീങ്ങുമ്പോൾ ഡോണൾഡ്‌  ട്രംപും സംഘവും പാർടി നടത്തി ആഘോഷിക്കുന്ന വീഡിയോ പുറത്ത്‌. ട്രംപ്, മകൻ ട്രംപ് ജൂനിയർ, മകൾ ഇവാൻക, ഉപദേശക കിംബേർലി ഗുഫോയ്ൽ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും വീഡിയോയിലുണ്ട്‌.

ക്യാപിറ്റോൾ മന്ദിരത്തിലേക്ക്  ട്രംപ്‌ സംഘം എത്തുന്നത്‌ മുറിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിലൂടെ ഇവർ കാണുന്നതും വീഡിയോയിലുണ്ട്‌. ട്രംപ് ജൂനിയറിന്റെ മൊബൈലിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന ആക്ഷേപം ഇതോടെ ശക്തമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top